ഡബ്ലിൻ: ഡബ്ലിനിലെ ടാൽബോട്ട് സ്ട്രീറ്റിലെ പള്ളിയ്ക്ക് തീയിട്ട സംഭവത്തിൽ പ്രതിയ്ക്കെതിരെ കേസ് എടുത്ത് പോലീസ്. 40 വയസ്സുള്ള വ്യക്തിയാണ് സംഭവത്തിൽ അറസ്റ്റിലായത്. ഇയാളെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും. രാവിലെ പത്തരയോടെ ഡബ്ലിൻ ക്രിമിനൽ കോടതിയിൽ ആയിരിക്കും പ്രതിയെ ഹാജരാക്കുക.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു പള്ളിയിൽ തീപിടിത്തം ഉണ്ടായത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ പള്ളിയ്ക്ക് തീയിട്ടതാണെന്ന് വ്യക്തമായിരുന്നു. തുടർന്ന് 40 കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. തീവയ്പ്പിൽ സമീപത്തെ മദ്രസ കെട്ടിടത്തിനും കേടുപാടുകൾ ഉണ്ട്.
Discussion about this post

