ഡബ്ലിൻ: ഒരിടവേളയ്ക്ക് ശേഷം അയർലൻഡിൽ ചൂടുള്ള കാലാവസ്ഥ തിരിച്ചെത്തുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. അടുത്ത ആഴ്ചയോടെ രാജ്യത്ത് ചൂട് കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. അന്തരീക്ഷ താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയരും.
രാജ്യത്തിന്റെ തെക്ക്, കിഴക്ക് ഭാഗങ്ങളിലായിരിക്കും ഏറ്റവും ഉയർന്ന താപനില അനുഭവപ്പെടുക. വടക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ ചൂടിന്റെ കാഠിന്യം കുറഞ്ഞിരിക്കും. അടുത്ത ആഴ്ച മധ്യത്തോടെ താപനില 30 ഡിഗ്രിയിലേക്ക് എത്തും. അടുത്ത ഞായറാഴ്ചയോടെ തെക്ക് നിന്നുള്ള ഉയർന്ന മർദ്ദം രാജ്യത്ത് സ്വാധീനം ചെലുത്തും. ഇതിന്റെ ഫലമായിട്ടാണ് ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുന്നത്.
Discussion about this post

