ഡബ്ലിൻ: യൂറോപ്യൻ കൗൺസിലിന്റെ അധ്യക്ഷസ്ഥാനം ഇന്ന് മുതൽ അയർലൻഡിന്റെ കൈകളിൽ. ആറ് മാസത്തേയ്ക്കാണ് അയർലൻഡ് അധ്യക്ഷസ്ഥാനം അലങ്കരിക്കുക. ഇന്ന് ഉച്ചയ്ക്ക് ശേഷം ഡബ്ലിൻ കൗൺസിലിൽ നടക്കുന്ന പരിപാടിയിൽ അദ്ധ്യക്ഷ സ്ഥാനം അയർലൻഡ് ഔദ്യോഗികമായി ഏറ്റെടുക്കും.
യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ പരിപാടിയുടെ ഭാഗമായി അയർലൻഡിൽ എത്തും. ഉച്ചയ്ക്ക് 12 മണിക്ക് ഗവൺമെന്റ് കെട്ടിടങ്ങളിൽ വെച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിനുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 2 മണിക്കാണ് ഉദ്ഘാടന പരിപാടികൾ ആരംഭിക്കുക. യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കിയും പരിപാടിയിൽ പങ്കെടുത്തേക്കും.
Discussion about this post

