ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ സൂപ്പർ മാർക്കറ്റുകളിൽ നിന്നും ഹാം ഉത്പന്നങ്ങൾ തിരിച്ച് വിളിച്ചു. ലിസ്റ്റീരിയ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ടെസ്കോ, ലിഡിൽ എന്നീ സൂപ്പർമാർക്കറ്റുകളിൽ വിൽപ്പനയ്ക്കായി എത്തിച്ച ഉത്പന്നങ്ങളാണ് ഐറിഷ് ഫുഡ് സേഫ്റ്റി അതോറിറ്റി തിരിച്ചുവിളിച്ചത്. ഈ ഉത്പന്നങ്ങൾ കൈവശമുള്ള ഉപഭോക്താക്കൾ ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്.
ബ്രാഡി ഫാമിലി, ലിഡിൽ, ടെസ്കോ എന്നിവയുടെ ഉത്പന്നങ്ങളാണ് തിരിച്ച് വിളിച്ചത്. ബ്രാഡി ഫാമിലി വുഡ് സ്മോക്സ് റിയൽ ഐറിഷ് (80 ഗ്രാം – ബാച്ച് കോഡ് 235417)ബ്രാഡി ഫാമിലി ഹാൻഡ് ക്രംബ്ഡ് റിയൽ ഐറിഷ് ഹാം ( 80 ഗ്രാം – ബാച്ച് കോഡ് 235880, 235765 ) ലിഡ്ലിന്റെ ഡീലക്സ് ട്രിപ്പിൾ ഓക്ക് സ്മോക്ക്ഡ് കാർവ്ഡ് ഐറിഷ് ഹാം (130 ഗ്രാം – ബാച്ച് കോഡ് 235461) ഡീലക്സ് ഹണി റോസ്റ്റ് കാർവ്ഡ് ( 130 ഗ്രാം – ബാച്ച് കോഡ് 235473) ടെസ്കോ ഫൈനസ്റ്റ് ക്രംബ്ഡ് ഷേവ്ഡ് (120 ഗ്രാം – ബാച്ച് കോഡ് 235412) എന്നിവയാണ് തിരിച്ച് വിളിച്ച ഉത്പന്നങ്ങൾ. ജൂലൈ 16 ആണ് ഇവയുടെ എക്സ്പയറി ഡേറ്റ്.

