ഡബ്ലിൻ/വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരിൽ ഒരു കുടുംബത്തിന് ദ്രോഗെഡ ഇന്ത്യൻ അസോസിയേഷൻ (ഡിഎംഎ) നൽകുന്ന വീടിന്റെ നിർമ്മാണം ആരംഭിച്ചു. അസോസിയേഷൻ ആദ്യ ഗഡു കൈമാറിയതിന് പിന്നാലെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തെക്കുംതറ, വെങ്ങാപ്പള്ളി പഞ്ചായത്തിലെ ചന്ദ്രികയ്ക്കാണ് അസോസിയേഷൻ വീട് നിർമ്മിച്ച് നൽകുന്നത്.
ഡിഎംഎ അതിന്റെ 20ാം വാർഷികം ആഘോഷിക്കുകയാണ്. ഈ വേളയിലാണ് ദുരിത ബാധിതയ്ക്ക് വീട് നിർമ്മിച്ച് നൽകുന്നത്. വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച ഈ വേളയിൽ സഹായം നൽകിയ മുഴുവൻ പേരെയും സ്മരിക്കുന്നതായി അസോസിയേഷൻ വ്യക്തമാക്കി.
Discussion about this post

