ഡബ്ലിൻ: ഇറാനിയൻ നയതന്ത്രജ്ഞരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ലിനിൽ പ്രതിഷേധം. ഇറാൻ സോളിഡാരിറ്റി പ്രൊട്ടസ്റ്റിന്റെ നേതൃത്വത്തിലാണ് ഡബ്ലിനിലെ ഒ കോണൽ സ്ട്രീറ്റിൽ പ്രതിഷേധ പരിപാടി നടന്നത്. ഇറാനിൽ ആളുകൾ കൂട്ടത്തോടെ മരിക്കുമ്പോൾ ഇക്കൂട്ടർ മറ്റൊരു രാജ്യത്ത് സുഖമായി ജീവിക്കുകയാണെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ റോഷിൻ ഫറഹാനി പറഞ്ഞു.
ഇറാനിൽ ആളുകൾ കൂട്ടത്തോടെ മരിക്കുമ്പോൾ ഡബ്ലിനിലും യൂറോപ്പിലും അമേരിക്കയിലും ഇവർ സുഖലോലുപരായി ജീവിക്കുന്നു. ഇന്റർനെറ്റ് ആസ്വദിക്കുന്നു. ഇറാനിനെ സംബന്ധിച്ചിടത്തോളം നിർണായ നിമിഷങ്ങളിലൂടെയാണ് ജനത കടന്ന് പോകുന്നത്. കൂട്ടക്കൊല നടക്കുമ്പോൾ നമ്മൾ എങ്ങനെ മൗനം പാലിക്കും. ഇറാൻ ഭരണകൂടം നടത്തുന്ന കൂട്ടക്കൊലയ്ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത് എന്നും ഫറഹാനി കൂട്ടിച്ചേർത്തു.

