ഡൊണഗൽ: ഡൊണഗൽ ഇന്ത്യൻ മലയാളി അസോസിയേഷന്റെ ഓണാഘോഷം നടന്നു. വിപുലമായ പരിപാടികൾ ആയിരുന്നു ആഘോഷങ്ങളുടെ ഭാഗമായി നടന്നത്. ഡൊണഗലിലും പരിസരപ്രദേശങ്ങളിലുമായിരുന്നു പരിപാടികൾ. അഞ്ഞൂറിലധികം ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. വിവിധ കലാ- കായിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഡിഐഎംഎയുടെ 16ാമത് ഓണാഘോഷ പരിപാടികളാണ് നടന്നത്.
മന്ത്രി ചാർലി മക്കോണലോഗ്, ഡെപ്യൂട്ടി പാട്രിക് മ്വാൽഗ്ലിൻ, കൗൺസിലർ ജിമ്മി കവനഗർ, ജോൺ വാട്സൺ എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുത്തു. കേരളത്തനിമ പകർന്നുകൊണ്ടുളള ആഘോഷപരിപാടികൾ അതിഥികൾക്ക് വ്യത്യസ്തമായ അനുഭവമായി.
Discussion about this post

