ഡബ്ലിൻ: കുതിരക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ട് അയർലൻഡിലെ വിവിധയിടങ്ങളിൽ ഗാർഡയുടെ പരിശോധന. വ്യാജ രേഖകളുണ്ടാക്കി കുതിരകളെ യൂറോപ്പിലുടനീളം കൊണ്ടുപോകുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ ഇനിയും അന്വേഷണം തുടരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.
ഗാൽവേ, കിൽക്കെന്നി, ടിപ്പററി, കിൽഡെയർ, ഡബ്ലിൻ, ഡൊണഗൽ എന്നീ കൗണ്ടികൾ ഈ വാരം ആദ്യം പരിശോധന നടത്തിയതായി ഗാർഡ അറിയിച്ചു. ഗാർഡ നാഷണൽ ബ്യൂറോ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ഇതുമായി ബന്ധപ്പെട്ട് പരിശോധനകൾ തുടരുകയാണ്.
Discussion about this post

