ഡബ്ലിൻ: ഡീപ്പ് ഫേക്ക് വീഡിയോയിൽ പ്രതികരിച്ച് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലി. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് വ്യാജ വീഡിയോ എന്ന് കനോലി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായാണ് സോഷ്യൽ മീഡിയയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറുന്നതായി വ്യക്തമാക്കിയുളള കനോലിയുടെ ഡീപ്പ് ഫേക്ക് വീഡിയോ പ്രചരിച്ചത്.
വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള നീചമായ ശ്രമാണ് വീഡിയോയെന്ന് കനോലി വ്യക്തമാക്കി. സംഭവത്തെ ശക്തമായി അപലപിക്കുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയിട്ടില്ല. ഇപ്പോഴും സ്ഥാനാർത്ഥിയാണ്. കരുതിക്കൂട്ടി നിർമ്മിച്ച വീഡിയോ ആണ് പ്രചരിക്കുന്നത്. നമ്മുടെ ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണ് ഇത് ചെയ്തവരുടെ ലക്ഷ്യമെന്നും കനോലി വ്യക്തമാക്കി.

