ലിമെറിക്ക്: ലിമെറിക്കിൽ അനധികൃതമായി പിടികൂടിയ കാട്ടുപക്ഷികളെ കണ്ടെത്തി പോലീസ്. പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പക്ഷികളെ കണ്ടെത്തിയത്. ഇവയെ നാഷണൽ പാർക്ക് അധികൃതർക്ക് കൈമാറി.
സെന്റ് മേരീസ് പാർക്ക് പ്രദേശത്തെ ഒരു രഹസ്യ കേന്ദ്രത്തിൽ ആയിരുന്നു പരിശോധന. ഇവിടെ നിന്നും ഒരു ആൺ ബുൾഫിഞ്ചിനെ കണ്ടെത്തി. സംഭവത്തിൽ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Discussion about this post

