ഗാൽവേ: കൗണ്ടി ഗാൽവേയിൽ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തയാളെ ചോദ്യം ചെയ്യുന്നു. 30 കാരനാണ് സംഭവത്തിൽ പിടിയിലായിരിക്കുന്നത്. വടക്ക്-കിഴക്കൻ മേഖലയിലുള്ള ഗാർഡ സ്റ്റേഷനിലാണ് ഇയാൾ ഉള്ളത്. ഇയാളെ 24 മണിക്കൂർ നേരത്തേയ്ക്ക് ചോദ്യം ചെയ്യാനുള്ള അനുമതി പോലീസിനുണ്ട്.
ബുധനാഴ്ചയാണ് രണ്ട് കുട്ടികളുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 31 വയസ്സുള്ള മസുമ സൊഹ്രാബിയാണ് മരിച്ചത്. ഇവരുടെ മരണത്തിന് പിന്നാലെ 31 കാരനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. യുവതിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായിട്ടുണ്ട്.
Discussion about this post

