ഡബ്ലിൻ: എഐ ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ചുള്ള ഡീപ്പ് ഫേക്ക് പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക്. ഇത്തരം പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകി. ഡീപ്പ് ഫേക്ക് പരസ്യങ്ങളിൽ കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് ഇത്തരം പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക. യഥാർത്ഥ വ്യാപാര സ്ഥാപനത്തിന്റേതെന്ന് തോന്നിക്കുന്ന ഇത്തരം പരസ്യങ്ങളിൽ ആകൃഷ്ടരായാൽ വൻ സാമ്പത്തിക നഷ്ടമായിരിക്കും ഫലം.
Discussion about this post

