ലൗത്ത്: കൗണ്ടി ലൗത്തിൽ വീടിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. 30 വയസ്സ് പ്രായം തോന്നിക്കുന്ന വ്യക്തിയാണ് മരിച്ചത്. ഇന്നലെ രാവിലെ 8 മണിയോടെയാണ് 30 കാരനെ വീടിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഡണ്ട്ലാക്ക് ടൗണിൽ ആയിരുന്നു സംഭവം. ദ്രോഗെഡയിലെ അവർ ലേഡി ഓഫ് ലൂർദ്സ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ വച്ചാണ് പോസ്റ്റ്മോർട്ടം നടക്കുക. കേസിന്റെ തുടരന്വേഷണത്തിന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ നിർണായകമാണ്. സംഭവ സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും.
Discussion about this post

