ഡബ്ലിൻ: ഡബ്ലിനിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ പ്രമുഖ ഇ- കൊമേഴ്സ് ഭീമന്മാരായ ആമസോണിന് അനുമതി നൽകി ആസൂത്രണ കമ്മീഷൻ. നോർത്ത് ഡബ്ലിനിലാണ് സെന്ററുകൾ സ്ഥാപിക്കുന്നത്. മൂന്ന് പുതിയ സെന്ററുകളാണ് ആമസോൺ വെബ് സർവ്വീസസ് ഇവിടെ സ്ഥാപിക്കുന്നത്.
2022 ൽ ആയിരുന്നു ഡാറ്റാ സെന്ററിനായി നിർമ്മാതാക്കളായ യൂണിവേഴ്സൽ ഡെവലപ്പേഴ്സ് ഫിൻഗൽ കൗണ്ടി കൗൺസിലിൽ അനുമതി തേടി അപേക്ഷ നൽകിയത്. ഇതിന് പിറ്റേ വർഷം അനുമതി നൽകിയെങ്കിലും എതിർപ്പിനെ തുടർന്ന് അനുമതി കൗൺസിൽ പിൻവലിച്ചു. ഇതോടെ ആസൂത്രണ കമ്മീഷൻ മുൻപാകെ അപേക്ഷ നൽകുകയായിരുന്നു. ക്രൂയിസെരാത്ത് റോഡിൽ 65 ഏക്കർ സ്ഥലത്താണ് ഡാറ്റ സെന്ററുകൾ നിർമ്മിക്കുന്നത്.
Discussion about this post

