ഡബ്ലിൻ: ഡബ്ലിനിൽ പ്ലേ ഗ്രൗണ്ടിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഡബ്ലിൻ സിറ്റി കൗൺസിൽ നോർത്ത് സെൻട്രൽ ഏരിയ കമ്മിറ്റി ചെയർപേഴ്സൺ. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഫിയന്ന ഫെയിൽ കൗൺസിലർ ഡാരിൽ ബാരൺ പറഞ്ഞു. മാധ്യമത്തോട് സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഞായറാഴ്ച രാത്രിയുണ്ടായ സംഭവം അത്യന്തം ഭയാനകവും ഞെട്ടിപ്പിക്കുന്നതും ആണ്. വലിയ തുകയുടെ നാശനഷ്ടം ആണ് ഉണ്ടായിരിക്കുന്നത്. ഏകദേശം 1 ലക്ഷം യൂറോയുടെ നാശം പ്ലേ ഗ്രൗണ്ടിൽ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

