ഡബ്ലിൻ: അയർലൻഡിലേക്ക് എത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനവ്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അയർലൻഡിന്റെ ടൂറിസം മേഖലയ്ക്ക് സന്തോഷം നൽകുന്നതാണ് സിഎസ്ഒയുടെ കണക്കുകൾ.
കഴിഞ്ഞ മാസം ഏകദേശം 564,600 ഓളം വിദേശ സഞ്ചാരികൾ രാജ്യം സന്ദർശിച്ചു. 2025 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ ഏഴ് ശതമാനത്തിന്റെ വർധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. ഇക്കുറി ഏപ്രിൽ മാസത്തിൽ വിദേശ വിനോദ സഞ്ചാരികൾ 431 ദശലക്ഷം യൂറോ ഇവിടെ ചിലവഴിച്ചു. കഴിഞ്ഞ വർഷം ഇത് 375 യൂറോ ആയിരുന്നു.
Discussion about this post

