മീത്ത്: കൗണ്ടി മീത്തിൽ വൻ ലഹരിവേട്ട. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊക്കെയ്നും പണവും ഉൾപ്പെടെ 4,40,000 യൂറോയിലധികം വിലവരുന്ന വസ്തുക്കളാണ് പിടിച്ചെടുത്തത്.
ഒരു കിലോ കൊക്കെയ്നും 2,20,000 യൂറോയിൽ കൂടുതൽ പണവും ആയിരുന്നു പിടിച്ചെടുത്തത്. സംഭവത്തിൽ 50,40,20 വയസ്സ് പ്രായമുള്ള മൂന്ന് പുരുഷന്മാണ് പിടിയിലായത്. ഇവരെ നിലവിൽ ഗാർഡ സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. പിടിച്ചെടുത്ത ലഹരിവസ്തുക്കൾ വിശദമായ പരിശോധനകൾക്കായി അയച്ചു.
Discussion about this post

