ഡബ്ലിൻ: കോംഗോ സ്വദേശി യെവ്സ് സകിലയുടെ മരണത്തിൽ ഡബ്ലിനിൽ അതിശക്തമായ പ്രതിഷേധം. നൂറ് കണക്കിന് പേർ ഡബ്ലിൻ നഗരത്തിൽ സംഘടിച്ചു. സകിലയുടെ മരണത്തിൽ നീതി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
മെയ് 15 ന് ആയിരുന്നു 35 വയസ്സുകാരനായ സകില കൊല്ലപ്പെട്ടത്. ഡബ്ലിനിലെ ഹെൻറി സ്ട്രീറ്റിലെ ആർനോട്ട്സിന് പുറത്ത് സുരക്ഷാ ജീവനക്കാർ അദ്ദേഹത്തെ മർദ്ദിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു സകിലയുടെ മരണം. പരിക്കേറ്റ അദ്ദേഹത്തിന് ചികിത്സയിലിരിക്കെ ആശുപത്രിയിൽവച്ച് ജീവൻ നഷ്ടമാകുകയായിരുന്നു. 2004 മുതൽ അയർലൻഡിൽ താമസിച്ചുവരികയാണ് സകില. അദ്ദേഹത്തിന്റെ മരണത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
Discussion about this post

