ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഇന്ന് സമ്മിശ്ര കാലാവസ്ഥ. മഴയും വെയിലും ഇന്ന് മേഖലയിൽ അനുഭവപ്പെടുമെന്നാണ് മെറ്റ് ഓഫീസ് അറിയിക്കുന്നത്. അതേസമയം ഇന്നലെ നല്ല മഴ മേഖലയിൽ ലഭിച്ചിരുന്നു.
ഇന്ന് രാവിലെ നല്ല തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടും. നല്ല വെയിലും ലഭിക്കും. ഉച്ചയോടെ വെയിൽ കനക്കും 18 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും ഉച്ചനേരത്ത് അന്തരീക്ഷ താപനില അനുഭവപ്പെടുക. ഉച്ചയ്ക്ക് ശേഷം കാലാവസ്ഥ മാറും. മഴ ലഭിക്കും. രാത്രിയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് പ്രവചിക്കുന്നു.
Discussion about this post

