ഐറിഷ് ലൈഫ് ഡബ്ലിൻ മാരത്തണിൽ അമേരിക്കൻ ഓട്ടക്കാരനായ ഡാനിയേൽ മെസ്ഫിന് വിജയം . 2:08.51 സമയം കൊണ്ടാണ് ഡാനിയേൽ ഓടിക്കയറിയത് . വനിതാ ഓട്ടത്തിൽ എത്യോപ്യയുടെ ഈബിസി അദ്ദുന്യ 2:26.28 സമയം കൊണ്ട് വിജയത്തിലെത്തി.
ലിമെറിക്കിന്റെ അവാ ക്രീനും വാട്ടർഫോർഡിന്റെ ഡേവിഡ് മക്ഗ്ലിന്നും ഈ വർഷത്തെ ഡബ്ലിൻ മാരത്തണിൽ ഐറിഷ് ചാമ്പ്യന്മാരാണ്. നേരിയ തണുപ്പും, മഴയും ഉണ്ടായിരുന്നുവെങ്കിലും ആകെ 22,500 പേർ മാരത്തണിൽ പങ്കെടുത്തു.
ആയിരക്കണക്കിന് പേരാണ് മാരത്തോൺ കാണാനായി എത്തിയിരുന്നത് . ഗതാഗത നിയന്ത്രണങ്ങൾ അടക്കമുള്ള സജ്ജീകരണങ്ങളും നടത്തിയിരുന്നു.
Discussion about this post

