ഡബ്ലിൻ: ഷെൽബൺ എഫ്സി മാനേജർ ഡാമിയൻ ഡഫ് രാജിവച്ചു. ഞായറാഴ്ച രാവിലെ സോഷ്യൽ മീഡിയ വഴിയാണ് അദ്ദേഹം സ്ഥാനം രാജിവയ്ക്കുന്നതായി വെളിപ്പെടുത്തിയത്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് രാജി.
ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഡെറിയോട് 0-1 എന്ന നിലയിലാണ് ഷെൽബൺ എഫ്സി തോറ്റത്. ഇതിന് പിന്നാലെ ഡാമിയനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. ഇതാണ് അദ്ദേഹത്തെ പെട്ടെന്നുള്ള രാജിയിലേക്ക് നയിച്ചത്. നിലവിൽ ലീഗിൽ ആറാം സ്ഥാനത്ത് ആണ് ഷെൽബൺ.
Discussion about this post