ഡബ്ലിൻ: ബ്രാം ചുഴലിക്കാറ്റിനെ തുടർന്ന് വ്യാപക വൈദ്യുതി തടസ്സം. ശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞതും ലൈനുകൾ മുറിഞ്ഞതുമാണ് വൈദ്യുതി തടസ്സം സൃഷ്ടിച്ചത്. പ്രശ്നം പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് ഇഎസ്ബി ജീവനക്കാർ അറിയിച്ചു.
25,000 ലധികം വീടുകളിലും കെട്ടിടങ്ങളിലുമാണ് വൈദ്യുതി തടസ്സം ഉണ്ടായിട്ടുള്ളത്. ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതി തടസ്സം ഉണ്ടായിട്ടുണ്ട്. ശക്തമായ കാറ്റ് ആയിരുന്നു വിവിധ കൗണ്ടികളിൽ അനുഭവപ്പെട്ടത്. രാജ്യവ്യാപകമായി ഇന്നലെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടർന്ന് കാറ്റിനെ പ്രതിരോധിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.
Discussion about this post

