ഡബ്ലിൻ: കൂലോക്കിൽ കാറും സൈക്കിളും കൂടിയിടിച്ച് അപകടം. സംഭവത്തിൽ സൈക്കിൾ യാത്രികനായ 60 കാരൻ മരിച്ചു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കാർ യാത്രികനായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
ആർ 139 ൽ വച്ചായിരുന്നു അപകടം. സൈക്കിളിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. ഇതിന് ശേഷം കാർ യാത്രികർ സംഭവ സ്ഥലത്ത് നിന്നും കടന്ന് കളഞ്ഞു. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും 60 കാരൻ മരിച്ചിരുന്നു. പ്രാഥമിക നടപടികൾ പൂർത്തിയാക്കി പോലീസ് മൃതദഹം ഡബ്ലിൻ സിറ്റി മോർച്ചറിയിലേക്ക് മാറ്റി.
Discussion about this post

