ഗാൽവെ: ലഹരി ഉപയോഗിച്ച് വാഹനമോടിച്ച കേസിൽ ഗാൽവെ മുൻ ടിഡിയ്ക്ക് സാമൂഹ്യ സേവനം ശിക്ഷ. മൂന്ന് വർഷത്തേയ്ക്ക് വാഹനമോടിക്കുന്നതിൽ നിന്നും മുൻ ടിഡി കോം കീവ്നിയെ വിലക്കുകയും ചെയ്തു. തുവാം ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.
220 മണിക്കൂർ സാമൂഹ്യ സേവനം ചെയ്യണമെന്നാണ് കോടതിയുടെ ഉത്തരവ്. രണ്ട് നിർദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. അല്ലാത്തപക്ഷം ശിക്ഷ ലഭിക്കും. കൊക്കെയ്ൻ ഉപയോഗിച്ചായിരുന്നു കോം കീവ്നി വാഹനം ഓടിച്ചത്. സംഭവത്തിൽ അദ്ദേഹം അടുത്തിടെ മാപ്പ് പറഞ്ഞിരുന്നു.
Discussion about this post

