ഡബ്ലിൻ: അനധികൃതമായി പാർക്ക് ചെയ്ത കാർ നീക്കം ചെയ്യുന്നതിനിടെ കേടുപാട് സംഭവിച്ചതിൽ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. ഡബ്ലിൻ സ്വദേശിയായ ഓസ്കർ അഡോണിസ് മെർച്ചട്ടിന്റെ വാഹനത്തിനാണ് കേടുപാട് സംഭവിച്ചത്. അദ്ദേഹത്തിന്റെ പരാതിയിൽ ഡബ്ലിൻ ജില്ലാ കോടതിയുടേത് ആണ് അനുകൂല വിധി.
ഡബ്ലിൻ സ്ട്രീറ്റ് പാർക്കിംഗ് സർവ്വീസസ് ലിമിറ്റഡാണ് എതിർകക്ഷി. റിപ്പയറിംഗിനായി കാറുടമയ്ക്ക് ചിലവായ പണം നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ 16ന് ആയിരുന്നു നടപടിയ്ക്ക് ആസ്പദമായ സംഭവം ഉണ്ടായത്.
Discussion about this post

