ഡബ്ലിൻ: പൊതുഗതാഗതങ്ങളിലെ നിരക്ക് ഉയർത്താനുള്ള തീരുമാനത്തിൽ എതിർപ്പുമായി കൗൺസിലർ. തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് പീപ്പിൾ ബിഫോർ പ്രോഫിറ്റ് കൗൺസിലർ കോണർ റെഡ്ഡി പറഞ്ഞു. അടുത്ത വർഷം ജനുവരി 1 മുതൽ പൊതുഗതാതങ്ങളിലെ നിരക്കുകൾ ഉയർത്താനാണ് സർക്കാർ തീരുമാനം. നിരക്കുകളിൽ 30 ശതമാനത്തിന്റെ വർധനവാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ തീരുമാനത്തിന്റെ എതിർദിശയിലാണ് യഥാർത്ഥത്തിൽ സഞ്ചരിക്കേണ്ടതെന്ന് റെഡ്ഡി പറഞ്ഞു. പൊതുഗതാഗതം പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദവും സാമ്പത്തികമായി ലളിതമുള്ളതും ആകണം. നിലവിലെ തീരുമാനം ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

