ഡബ്ലിൻ: അയർലൻഡിൽ തണുപ്പ് തുടരും. വരും ദിവസങ്ങളിൽ അന്തരീക്ഷതാപനില പൂജ്യം ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. ഇന്ന് രാവിലെയും ഇന്നലെ രാത്രിയും ശക്തമായ തണുപ്പ് അനുഭവപ്പെട്ടിരുന്നു.
വാരാന്ത്യത്തോടെ രാജ്യത്ത് മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പരമാവധി 9 ഡിഗ്രി സെൽഷ്യസ് ആയിരിക്കും അന്തരീക്ഷ താപനില. ഇന്ന് രാത്രി മഞ്ഞ് വീഴ്ചയ്ക്കും മഴയ്ക്കും സാധ്യതയുണ്ട്. മൈനസ് ഒന്ന് ഡിഗ്രി ആയിരിക്കും ഇന്നത്തെ അന്തരീക്ഷ താപനില.
Discussion about this post

