ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഇന്ന് വൈകീട്ട് മുതൽ മഞ്ഞുള്ള തണുത്ത കാലാവസ്ഥ. ഇതേ തുടർന്ന് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. ഇന്ന് വൈകീട്ട് ഏഴ് മണിയോടെ നിലവിൽവരുന്ന യെല്ലോ വാണിംഗ് തിങ്കളാഴ്ച രാവിലെവരെ തുടരും.
ആറ് കൗണ്ടികളിലാണ് ശക്തമായ മഞ്ഞ് വീഴ്ച അനുഭവപ്പെടുക. അന്തരീക്ഷ താപനില മൈനസ് മൂന്ന് ഡിഗ്രിവരെ താഴും. മഞ്ഞു വീഴ്ചയുടെ പശ്ചാത്തലത്തിൽ കാൽനട യാത്രികരും വാഹന യാത്രികരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
Discussion about this post

