ഡബ്ലിൻ: മൗണ്ട്ജോയ് ജയിൽ അധികാരിയ്ക്ക് പരാതി പ്രളയം. ജയിലിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് തടവുപുള്ളികളിൽ നിന്നും അധികാരിയ്ക്ക് ലഭിച്ചിരിക്കുന്നത്. പാറ്റ ശല്യം മുതൽ ജയിലിൽ നിന്നും ലഭിക്കുന്ന വസ്ത്രത്തിന്റെ ഗുണനിലവാരം വരെ പരാതിയായി 2024 ൽ അധികാരിയ്ക്ക് ലഭിച്ചിട്ടുണ്ട്.
മൗണ്ട്ജോയ് പ്രിസൺ വിസിറ്റിംഗ് കമ്മിറ്റി (എംപിവിസി)യുടെ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ. മൗണ്ട് ജോയ് ജയിലിൽ നിലവിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഉൾക്കൊള്ളാവുന്ന തടവുകാരെക്കാൾ 35 ശതമാനം കൂടുതലാണ് ഇവിടുത്തെ തടവുകാരുടെ എണ്ണം. 27 പേജുള്ള റിപ്പോർട്ട് മൗണ്ട്ജോയ് പ്രിസൺ വിസിറ്റിംഗ് കമ്മിറ്റി നീതി മന്ത്രി ജിം ഒ കെല്ലഗൻ മുൻപാകെ സമർപ്പിച്ചിട്ടുണ്ട്.
Discussion about this post

