ഡബ്ലിൻ: വെള്ളപ്പൊക്ക ഭീതിയിൽ ഐറിഷ് ജനത. ആകെ ജനസംഖ്യയിൽ പകുതി പേരും കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുള്ള വെള്ളപ്പൊക്കത്തെ ഭയന്നാണ് ജീവിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. തീരമേഖലകളിൽ താമസിക്കുന്ന ഐറിഷ് ജനതയ്ക്ക് ഭീതി കൂടുതലാണ്.
അയർലൻഡിലെ 52 ശതമാനം പേർക്കാണ് കാലാവസ്ഥ വ്യതിയാനം വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന ആശങ്കയുള്ളത്. ഭക്ഷണത്തിനും വെള്ളത്തിനും ബുദ്ധിമുട്ട് നേരിടുന്നുവെന്ന് 42 ശതമാനം പേരും വിശ്വസിക്കുന്നു. കാലാവസ്ഥാ വ്യതിയാനം ജൈവവ്യവസ്ഥയെ ഇല്ലാതാക്കുമെന്ന് 44 ശതമാനം പേരാണ് വിശ്വസിക്കുന്നത്. അതേസമയം 10 ൽ ഒരാൾ മാത്രമാണ് കാലാവസ്ഥാ വ്യതിയാനം തങ്ങൾക്ക് അനുഭവപ്പെടുന്നില്ലെന്ന് വ്യക്തമാക്കുന്നത്.
Discussion about this post

