ഡബ്ലിൻ: ശമ്പളവർധനവിനെ അനുകൂലിച്ച് വോട്ട് ചെയ്ത് ആൻ പോസ്റ്റിലെ ജീവനക്കാർ. കമ്യൂണിക്കേഷൻസ് വർക്കേഴ്സ് യൂണിയനിലെ അംഗങ്ങളാണ് തീരുമാനത്തെ അനുകൂലിച്ചത്. 5.08 ശതമാനം വർധനവാണ് ശമ്പളത്തിൽ വരുത്തിയിരിക്കുന്നത്. രണ്ട് വർഷത്തേയ്ക്കാണ് പുതിയ കരാർ.
പുതിയ ശമ്പളകരാർ ഈ വർഷം ജനുവരി 1 ന് പ്രാബല്യത്തിൽ വന്നതായി കണക്കാക്കും. അടുത്ത വർഷം 31 നാണ് കരാർ കാലാവധി അവസാനിക്കുക. ഈ വർഷം ജനുവരി ഒന്ന് മുതൽ 2 ശതമാനം വർധനവും ജൂലൈ 1 മുതൽ 1 ശതമാനത്തിന്റെ വർധനവും ആയിരിക്കും ഉണ്ടാകുക. 2027 ജനുവരി 2 മുതൽ രണ്ട് ശതമാനത്തിന്റെ വർധനവ് കൂടി പ്രാബല്യത്തിൽവരും.
Discussion about this post

