ഡബ്ലിൻ: ആരോഗ്യമേഖലകളോട് ഓവർടൈമും നിയമനങ്ങളും താത്കാലികമായി നിർത്തിവയ്ക്കാൻ നിർദ്ദേശിച്ച് എച്ച്എസ്ഇ. ചിലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിർദ്ദേശം. ആറ് ആരോഗ്യമേഖലകൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
നിലവിൽ വേതനത്തിനുൾപ്പെടെ ചിലവാക്കുന്ന തുകയിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. ബജറ്റിൽ വകയിരുത്തിയ തുകയുമായി താരതമ്യം ചെയ്യുമ്പോൾ 250 യൂറോയുടെ വർധനവ് മേഖലകളിലെ ചിലവാക്കലിൽ ഉണ്ടായിട്ടുണ്ട്. ഇതോടെയാണ് സീനിയർ മാനേജർമാർക്ക് കത്ത് നൽകിയത്. എച്ച്എസ്ഇ സിഇഒ ആനി ഒ കോണറാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
Discussion about this post

