ഡബ്ലിൻ: ഡബ്ലിനിൽ വാഹനങ്ങൾക്ക് തീപിടിച്ചു. താലയിൽ ആയിരുന്നു സംഭവം. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് തീപിടിത്തം ഉണ്ടായത്. ഡബ്ലിനിലെ അഗ്നിശമന സേനാംഗങ്ങൾ എത്തി സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തി.
പുലർച്ചെ 12 മണിയോടെയായിരുന്നു സംഭവം. രണ്ട് കാറുകൾക്കാണ് തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Discussion about this post

