ഡബ്ലിൻ: മെറ്റയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികൾ ഇന്ന് ഒയിറിയാച്ച്ടാസ് കമ്മിറ്റിയ്ക്ക് മുൻപാകെ ഹാജരാകും. ഓൺലൈൻ സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് പ്രതിനിധികൾ എത്തുന്നത്. മെറ്റയ്ക്ക് പുറമേ ടിക് ടോക്ക്, സ്നാപ്, ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നിവയുടെ പ്രതിനിധികളാണ് കുട്ടികൾക്കും സമത്വത്തിനും വേണ്ടിയുള്ള ഒയിറിയാച്ച്ടാസ് കമ്മിറ്റിയെ കാണുന്നത്.
അടുത്തിടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് നിരവധി ആശങ്കകൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷയെക്കുറിച്ചുള്ള വിലയിരുത്തൽ. പ്രായത്തിന് അനുസരിച്ച് പ്ലാറ്റ്ഫോമുകളുടെ രൂപകൽപ്പനയിൽ വരുത്തേണ്ട മാറ്റം, അപകടസാധ്യതകൾ എങ്ങനെ ലഘൂകരിക്കാം തുടങ്ങിയവയെക്കുറിച്ച് സ്നാപ് പ്രതിനിധി ഫ്രെഡി കുക്ക് വിശദമാക്കും.

