ഡബ്ലിൻ: ക്ലിക്ക് ആൻഡ് കളക്ട് സേവനം പുനരാരംഭിച്ച് മാർക്ക് ആൻഡ് സെപ്ൻസർ. ഹാക്കിംഗിനെ തുടർന്നുണ്ടായ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചതിന് പിന്നാലെയാണ് സേവനം വീണ്ടും ആരംഭിച്ചത്. 15 ആഴ്ചകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് കമ്പനി സേവനം പുനരാരംഭിച്ചിരിക്കുന്നത്.
ഏപ്രിൽ 25 ന് ആയിരുന്നു മാർക്ക് ആൻഡ് സ്പെൻസറിന്റെ വെബ്സൈറ്റും ആപ്പും ഹാക്ക് ചെയ്യപ്പെട്ടത്. തുടർന്ന് ഓൺലൈൻ വഴിയുള്ള ഓർഡർ എടുക്കലും ഡെലിവറികളുമെല്ലാം കമ്പനി നിർത്തിവയ്ക്കുകയായിരുന്നു. പിന്നീട് ജൂൺ 10 ന് വീണ്ടും സേവനം ആരംഭിച്ചെങ്കിലും പ്രശ്നങ്ങളെ തുടർന്ന് നിർത്തി. പിന്നീട് ഇന്ന് മുതലാണ് ക്ലിക്ക് ആൻഡ് കളക്ട് സേവനം തുടങ്ങിയത്.
Discussion about this post

