ഡബ്ലിൻ: ഇന്ധനവില വർധനവിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം മറികടന്ന് സർക്കാർ. പ്രമേയത്തിൽ 92 പേർ സർക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇതോടെ പ്രമേയം പരാജയപ്പെടുകയായിരുന്നു.
ചൊവ്വാഴ്ച ആയിരുന്നു സിൻ ഫെയൻ കൊണ്ട് വന്ന പ്രമേയം ഡെയിൽ പരിഗണിച്ചത്. 78 പേർ പ്രമേയത്തെ അനുകൂലിച്ചു. അവിശ്വാസത്തിന്മേലുള്ള ചർച്ചകൾക്കിടെ നാടകീയ രംഗങ്ങൾക്ക് ആയിരുന്നു ഡെയിൽ വേദിയായത്. ചർച്ചയ്ക്കിടെ സർക്കാരിന്റെ സഹമന്ത്രിയായ മൈക്കൽ ഹീലി- റേ രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. തുടർന്ന് അവിശ്വാസ പ്രമേയത്തിന് പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു.
Discussion about this post

