ഡബ്ലിൻ: വിദ്യാഭ്യാസത്തിനായി നിയമപോരാട്ടത്തിനൊരുങ്ങി ഓട്ടിസം ബാധിതരായ കുട്ടികൾ. വിദ്യാഭ്യാസം ഉറപ്പുവരുത്താത്തതിൽ വിദ്യാഭ്യാസ മന്ത്രിയ്ക്കെതിരെ കുട്ടികൾ ഹൈക്കോടതിയെ സമീപിച്ചു. ഓട്ടിസം ബാധിതരായ അഞ്ച് കുട്ടികളാണ് നിയമസഹായം തേടിയിരിക്കുന്നത്.
വിദ്യാഭ്യാസത്തിനായുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് കുട്ടികൾ കോടതിയെ സമീപിച്ചിരിക്കുന്നത്. അഞ്ച് കുട്ടികളിൽ എട്ട് വയസ്സുകാരൻ ഇതുവരെ സ്കൂളിൽ പോയിട്ടില്ല. ബാക്കിയുള്ളവർക്ക് സ്കൂളിൽ പോകുന്നതിനും പഠിക്കുന്നതിനും വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതേ തുടർന്നാണ് കോടതിയെ സമീപിച്ചത്. അഭിഭാഷകനായ ജോ ജെഫേഴ്സ് മുഖേനയാണ് കുട്ടികൾ ഹർജി സമർപ്പിച്ചിരിക്കുന്നത്.
Discussion about this post

