ഡബ്ലിൻ: ഭവനരഹിതരായ കുട്ടികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആശങ്കപ്രകടമാക്കി ചൈൽഡ് ഓംബുഡ്സ്മാൻ. കുട്ടികൾ മോശമായ സാഹചര്യത്തിൽ വളരുന്നത് വളരെ ദോഷകരമാണെന്ന് ഓംബുഡ്സ്മാൻ നിയാൽ മുൾഡൂൺ അഭിപ്രായപ്പെട്ടു. ഇക്കാര്യം ഓംബുഡ്സ്മാൻ ഒയിറിയാച്ച്റ്റാസ് കമ്മിറ്റി ഓൺ ഹൗസിംഗിന് മുമ്പാകെ വ്യക്തമാക്കും.
വീടില്ലായ്മ കുട്ടികളുടെ വിദ്യാഭ്യാസം, സാമൂഹിക വികസനം, ക്ഷേമം എന്നിവയെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെ ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കേണ്ടത് ആവശ്യമാണ്. ഇതിനായുളള മാർഗ്ഗങ്ങൾ എത്രയും വേഗം അവലംബിക്കണമെന്ന് രാഷ്ട്രീയക്കാരോട് അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post

