ഡബ്ലിൻ: ഡബ്ലിൻ ബസ് റൂട്ടുകളിൽ മാറ്റം. മൂന്ന് റൂട്ടുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഒക്ടോബറിൽ നടത്തിയ പരിഷ്കരണങ്ങളിൽ യാത്രികരിൽ നിന്നും ശക്തമായ വിമർശനം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് വീണ്ടും റൂട്ടുകളിൽ മാറ്റം വരുത്തുന്നത്.
ഫെബ്രുവരി 8 മുതൽ മാറ്റം നിലവിൽ വരും. ഫിംഗ്ലാസ്, ചാപ്പലിസോഡി എന്നീ മേഖലകളെയാണ് റൂട്ട് മാറ്റം പ്രധാനമായും ബാധിക്കുക. നേരത്തെ വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്ന് 80, 23, 24 റൂട്ടുകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നു.
Discussion about this post

