ഡബ്ലിൻ: അയർലന്റിൽ ഉഷ്ണതരംഗത്തിന് സാദ്ധ്യത. ഈ വാരാന്ത്യത്തിലോ അടുത്ത ആഴ്ചയോ ചെറിയ ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം വാരാന്ത്യത്തിൽ അന്തരീക്ഷ താപനില 25 ഡിഗ്രിവരെ ഉയരാൻ സാദ്ധ്യതയുണ്ട്.
വരും ദിവസങ്ങളിൽ നല്ല തെളിഞ്ഞ കാലാവസ്ഥ തുടരുമെന്ന് കാർലോ വെതറിലെ കാലാവസ്ഥാ നിരീക്ഷകൻ അലൻ ഒ റെയിലി പറഞ്ഞു. എങ്കിലും മെയ് 24 അല്ലെങ്കിൽ 25 ഓടെ മഴ തിരികെവരും. അടുത്ത ആഴ്ച ബുധനും വ്യാഴവും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post

