ഡബ്ലിൻ: പലിശനിരക്ക് സ്ഥിരമായി നിലനിർത്തി യൂറോപ്യൻ സെൻട്രൽ ബാങ്ക് ( ഇസിബി). തുടർച്ചയായ രണ്ടാം തവണയും പ്രധാന നിക്ഷേപ സൗകര്യ നിരക്ക് 2 ശതമാനത്തിൽ തന്നെ തുടർന്നേക്കും. സാമ്പത്തിക അനിശ്ചിതത്വത്തിനിടെയാണ് ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്താതെ തുടരുന്നത്.
ജൂണിലാണ് അവസാനമായി സെൻട്രൽ ബാങ്ക് പലിശനിരക്ക് കുറച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി യൂറോ മേഖലയിലെ പണപ്പെരുപ്പം കേന്ദ്ര ബാങ്കിന്റെ 2 ശതമാനം ലക്ഷ്യത്തിനോട് അടുത്തിട്ടും ബാങ്ക് വലിയ പ്രതിസന്ധി നേരിടുന്നുണ്ട്.
Discussion about this post

