ഡബ്ലിൻ: വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഓസ്കർ ജേതാവും പ്രശസ്ത സംഗീതജ്ഞനുമായ ഗ്ലെൻ ഹാൻസാർഡിന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രസിഡന്റ് കാതറിൻ കനോലി. ഒരു തലമുറയുടെ പ്രചോദനം ആയിരുന്നു ഗ്ലെൻ എന്ന് കനോലി പറഞ്ഞു.
സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം. തത്സമയ പരിപാടികൾ കൊണ്ട് ഏറെ പ്രശസ്തനായ വ്യക്തിയാണ് ഗ്ലെൻ എന്ന് കനോലി വ്യക്തമാക്കി. 1990 കളുടെ കാലഘട്ടത്തിൽ ഐറിഷ് ബാൻഡുകൾ അഭിവൃദ്ധി പ്രാപിച്ച കാലത്ത് ഗ്ലെന്നും അദ്ദേഹത്തിന്റെ ബാൻഡ് ദി ഫ്രെയിംസും വേറിട്ട് നിന്നു. ഒരു തലമുറയുടെ പ്രചോദനം ആയിരുന്നു അദ്ദേഹം. ഭവന രഹിതരെ സഹായിക്കുന്ന അദ്ദേഹം എല്ലാ കലാകാരന്മാർക്കും പ്രചോദനമാണെന്നും കനോലി കൂട്ടിച്ചേർത്തു.

