കോർക്ക്: വെസ്റ്റ് കോർക്കിലേക്ക് വൻ തോതിൽ മയക്കുമരുന്ന് ഇറക്കുമതി ചെയ്യാൻ ശ്രമിച്ച കേസിൽ കുറ്റം സമ്മതിച്ച് പ്രതികൾ. ബാൻഡൻ ജില്ലാ കോടതിയിൽ നടന്ന വിചാരണയ്ക്കിടെ ആയിരുന്നു പ്രതികൾ കുറ്റസമ്മതം നടത്തിയത്. 31 മില്യൺ യൂറോവരുന്ന കൊക്കെയ്ൻ ഇറക്കുമതി ചെയ്യാൻ ശ്രമിച്ച കേസിൽ നാല് പ്രതികളാണ് ഉള്ളത്. ഇവർക്ക് സെർക്യൂട്ട് കോടതി ശിക്ഷ വിധിക്കും.
ഫെബ്രുവരി 10 ന് ആരംഭിക്കുന്ന കോർക്ക് സർക്യൂട്ട് കോടതിയുടെ അടുത്ത സിറ്റിംഗിലാണ് ശിക്ഷ വിധിക്കുക. സ്കോട്ട്ലൻഡ് സ്വദേശി മാർക്ക് ഡോഹെർട്ടി, ജർമ്മൻ സ്വദേശി ലെവന്റ് ഗുലേ, ഇംഗ്ലണ്ട് സ്വദേശി ക്രിസ്റ്റഫർ ഹിബ്ബെറ്റ്, സ്കോട്ട്ലൻഡ് സ്വദേശി ബെൻ സാൻഡ്ഫോർഡ് എന്നിവരാണ് നാല് പ്രതികൾ.

