കോർക്ക്: കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നിയമന ഉത്തരവുകൾ റദ്ദാക്കിയ സംഭവത്തിൽ എച്ച്എസ്ഇയ്ക്കെതിരെ പ്രതിഷേധം. നിയമന ഉത്തരവുകൾ ലഭിച്ച വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. കഴിഞ്ഞ ദിവസം ആയിരുന്നു നഴ്സിംഗ് ബിരുദദാരികൾക്ക് നൽകിയ സ്ഥിരം നിയമന ഉത്തരവുകൾ റദ്ദാക്കിയത്.
ഓൺ ബോർഡിംഗ് മീറ്റിംഗിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് വിദ്യാർത്ഥികൾക്ക് ലഭിച്ചത്. മാനേജ്മെന്റ് മീറ്റിംഗിൽവച്ച് വിദ്യാർത്ഥികളെ ഇക്കാര്യം അറിയിക്കുകയായിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ നിയമനം റദ്ദാക്കിയെന്ന വിവരം അറിയിച്ചതോടെ വിദ്യാർത്ഥികൾ വിഷമത്തിലായി. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് എച്ച്എസ്ഇ രംഗത്ത് എത്തിയിട്ടുണ്ട്. നേരത്തെ നൽകിയ ഉത്തരവുകൾ അബദ്ധവശാൽ സംഭവിച്ചതാണെന്നാണ് എച്ച്എസ്ഇയുടെ വിശദീകരണം.

