ഡബ്ലിൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് അയർലൻഡ് സന്ദർശിക്കും. ഇന്ന് രാവിലെ എത്തുന്ന അദ്ദേഹം രണ്ട് ദിവസം അയർലൻഡിൽ തുടരും. നാളെ വൈകീട്ടോടെയായിരിക്കും അദ്ദേഹത്തിന്റെ മടക്കയാത്ര. സന്ദർശനവേളയിൽ പ്രസിഡന്റ് കാതറിൻ കനോലി, പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഡബ്ലിനിൽ ആയിരിക്കും അദ്ദേഹം വിമാനമിറങ്ങുക. ബന്ധപ്പെട്ടവർ അദ്ദേഹത്തിന് ഉജ്ജ്വാല സ്വീകരണം നൽകും. ശേഷം പ്രത്യേക ഹെലികോപ്റ്ററിൽ പ്രസിഡന്റിന്റെ വസതയിലെത്തും. ഇവിടെവച്ച് പ്രസിഡന്റ് കാതറിൻ കനോലിയുമായും പ്രധാനമന്ത്രി മീഹോൾ മാർട്ടിനുമായും അദ്ദേഹം കൂടിക്കാഴ്ട നടത്തും. ശേഷം ക്ലെയറിലെ ഡൂൺബെഗിലേ റിസോർട്ടിലേക്ക് അദ്ദേഹം മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. അവിടെയായിരിക്കും രാത്രി ഭക്ഷണവും അദ്ദേഹത്തിന്റെ താമസവും.
അതേസമയം ട്രംപിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഡബ്ലിനിലും ക്ലെയറിലും ഒരുക്കിയിരിക്കുന്നത്. രണ്ട് ദിവസങ്ങളിലും ഗതാഗത നിയന്ത്രണമുൾപ്പെടെ ഉണ്ടാകും.

