ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ മോഷ്ടിച്ച കാറുമായി കടന്നുകളയാൻ ശ്രമിച്ചവർക്കെതിരെ കേസ് എടുത്ത് പോലീസ്. യുവതിയ്ക്കും യുവാവിനുമെതിരെയാണ് കേസ് എടുത്തത്. ചൊവ്വാഴ്ച ആയിരുന്നു സംഭവം.
കാപ്പമോറിലെ ഫാദർ ഡിക്ക് ബ്രൗണിന്റെ ഉടമസ്ഥതയിലുള്ള കാറാണ് പ്രതികൾ മോഷ്ടിച്ചത്. ഇടവകയിൽ നിർത്തിയിട്ടിരുന്ന കാർ പ്രതികൾ മോഷ്ടിക്കുകയായിരുന്നു. പച്ച കലർന്ന നീല നിറമുള്ള ടൊയോട്ട കൊറോള കാറായിരുന്നു പ്രതികൾ മോഷ്ടിച്ചത്. തുടർന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തിരച്ചിലിടിനെ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.
Discussion about this post

