ഡബ്ലിൻ: ഡബ്ലിനിൽ കാൽനട യാത്രികരായ മലയാളികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി അപകടം. സംഭവത്തിൽ ആളപായമോ പരിക്കോ ഇല്ല. കഴിഞ്ഞ ദിവസം സ്വാർഡ്സിനടുത്ത് ആയിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫുഡ്പാത്തിലേക്കാണ് വാഹനം ഇടിച്ച് കയറിയത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണോ, അതോ മനപ്പൂർവ്വമുള്ള ആക്രമണമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അടുത്തിടെയായി അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഇതിനിടെ ഉണ്ടായ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തുന്നത്.
Discussion about this post

