ഡബ്ലിൻ: ബ്ലാഞ്ചാർഡ്സ്ടൗൺ സെന്ററിൽലെ കാർപാർക്കിംഗുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിഷേധവുമായി പ്രദേശവാസികൾ. കാർ പാർക്കിംഗിന് ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ അപേക്ഷ നൽകിയതിന് പിന്നാലെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഡിസംബർ ആറ് ശനിയാഴ്ച വലിയൊരു പ്രതിഷേധവും ആസൂത്രണം ചെയ്തിട്ടുണ്ട്.
7000 കാർ പാർക്കിംഗ് സ്പേസുകൾക്ക് പണം ഈടാക്കാനും നിയന്ത്രണങ്ങൾ കൊണ്ടുവരാനുമാണ് ഉടമകൾ പദ്ധതിയിടുന്നത്. ഇതിനായി ഫിൻഗൽ കൗൺസിൽ മുൻപാകെയാണ് അപേക്ഷ നൽകിയത്.
Discussion about this post

