ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. മഴയും വെയിലും ലഭിക്കും. ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രാജ്യത്ത് അന്തരീക്ഷ താപനില ഉയരും. ഇന്ന് 17 ഡിഗ്രി സെൽഷ്യസ് വരെ അന്തരീക്ഷ താപനില ഉയരാൻ സാധ്യതയുണ്ട്. ഇന്ന് പകൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടും. കിഴക്ക് ഭാഗത്ത് വെയിലുള്ള കാലാവസ്ഥ അനുഭവപ്പെടും. പടിഞ്ഞാറ് ഭാഗത്ത് മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. പടിഞ്ഞാറൻ തീരമേഖലകളിൽ ചാറ്റൽ മഴയും അനുഭവപ്പെടും.
Discussion about this post

