ഡബ്ലിൻ: ലോകപ്രശസ്ത സംഗീതജ്ഞ ടെയ്ലർ സ്വിഫ്റ്റിന്റെ മെഴുകു പ്രതിമ അനാച്ഛാദനം ചെയ്തു. ഡബ്ലിനിലെ നാഷണൽ വാക്സ് മ്യൂസിയം പ്ലസിലാണ് പോപ്പ് താരത്തിനും സ്ഥാനം നൽകിയിരിക്കുന്നത്. നിലവിൽ ഡേവിഡ് ബോവി, യു2, ജെഡ്വാർഡ് തുടങ്ങിയ സംഗീതജ്ഞരുടെ പ്രതിമകൾ ഇവിടെയുണ്ട്. ഇവർക്കൊപ്പമാണ് ടെയ്ലർ സ്വിഫ്റ്റും സ്ഥാനം പിടിച്ചിരിക്കുന്നത്. അതേസമയം സിനീഡ് ഒ കോണറിന്റെ മെഴുകു പ്രതിമയും ഈ വർഷം തന്നെ തന്നെ ഇവിടെ നിർമ്മിക്കും.
ഇന്നലെ രാവിലെയായിരുന്നു പ്രതിമ അനാച്ഛാദനം ചെയ്തത്. ടെയ്ലർ സ്വിഫ്റ്റിന്റെ പ്രതിമ അനാച്ഛാദനം ചെയ്തതിൽ തങ്ങൾക്ക് പരിഭ്രാന്തിയുണ്ടായിരുന്നുവെന്ന് മ്യൂസിയത്തിലെ ക്ലെയർ ഡണ്ണിംഗ് പറഞ്ഞു. വസ്ത്രധാരണം മുതൽ മുഖഭാവം വരെയുള്ള എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധിച്ചാണ് രൂപ കൽപ്പന ചെയ്തിട്ടുള്ളതെന്നും ക്ലെയർ ഡണ്ണിംഗ് കൂട്ടിച്ചേർത്തു.

